ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേർണലിസം, മോജോ, ഡിജിറ്റൽ മാർക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടാം. അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.kma.ac.in വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/EAzCF8GKsRGUDcwaA എന്ന ലിങ്കിലൂടെയും അപേക്ഷ നൽകാം. ഫോൺ: 0484 2422275, 2422068, 9388959192. അവസാന തീയതി ജൂൺ 30. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി - 682030.
പി.എൻ.എക്സ്. 2017/2026
- Log in to post comments