Post Category
സ്കോളർഷിപ്പിന് അപേക്ഷിക്കാം
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ 5, 8 ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ചേർന്ന് പഠനം നടത്തുന്നതുമായ പട്ടികജാതി വിദ്യാർഥികൾക്കുള്ള 2026-27 അധ്യയന വർഷത്തെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് ജൂലൈ 15 വരെ ഇഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷാ ഫോം ബ്ലോക്ക്/ കോർപ്പറേഷൻ/ മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/കോർപ്പറേഷൻ/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 2057/2026
date
- Log in to post comments