Skip to main content

സ്വീപ്പർ അഭിമുഖം

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ സ്വീപ്പർ തസ്തികയിൽ ഒരു ഒഴിവ് നിലവിലുണ്ട്. പ്രസ്തുത തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനത്തിനായി ജൂലൈ 27 രാവിലെ 10.30 നു കലാലയ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. കുടുംബശ്രീയിൽ അംഗമായിട്ടുള്ള തിരുവനന്തപുരം നഗര പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ജോലി സമയം രാവിലെ മുതൽ വൈകിട്ട 3.30 വരെ. മുൻപരിചയമുള്ളവർക്ക് മുൻഗണന.

പി.എൻ.എക്‌സ്. 2147/2026

date