Post Category
അന്യത്ര സേവന നിയമനം
കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ജൂലൈ ഒന്നു മുതൽ ഒഴിവ് വരുന്ന ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400-91,200 രൂപ) തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപപത്രം എന്നിവ സഹിതം ജൂലൈ 15 വൈകിട്ട് 5ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ തിരുവനന്തപുരം, പിൻ-695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
പി.എൻ.എക്‌സ്. 2148/2026
date
- Log in to post comments