സ്ക്രൈബിന് അപേക്ഷിക്കാം
കൊച്ചിൻ ദേവസ്വം ബോർഡിലെ കാറ്റഗറി നം.68/2025 അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 5 രാവിലെ 10 മുതൽ 11.45 വരെയും, കാറ്റഗറി നം.77/2025 മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 03.15 വരെയും, കാറ്റഗറി നം.69/2025 എൽ.ഡി ടൈപ്പിസ്റ്റ്, കാറ്റഗറി നം.78/2025 എൽ.ഡി ടൈപ്പിസ്റ്റ് (തസ്തികമാറ്റം) തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ഉച്ചയ്ക്ക് 1.30 മുതൽ 03.15 വരെയും തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. പ്രസ്തുത പരീക്ഷ എഴുതുന്നതിന് ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (തസ്തികകളിലേയ്ക്ക് ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥി ആണെന്ന് അവകാശപ്പെട്ടിട്ടുള്ള പക്ഷം) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ ആയത് ജൂൺ 30 വൈകിട്ട് 5ന് മുമ്പായി kdrbtvm@gmail.com ഇ-മെയിൽ മുഖാന്തിരമോ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ നൽകണം. ദേവജാലിക പ്രൊഫൈൽ മുഖേന സമർപ്പിച്ച അപേക്ഷ ഫോം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION), ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്'’ എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്സ്. 2149/2026
- Log in to post comments