Skip to main content

*സാക്ഷരതാ മിഷന്‍ യോഗ ക്ലാസ് നടത്തി*

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ ക്ലാസുകള്‍ സംഘടിപ്പിച്ചു. കണിയാമ്പറ്റ മില്ല്മുക്കില്‍ സ്മാര്‍ട് പരിശീലന കേന്ദ്രത്തില്‍ നടത്തിയ യോഗ ക്ലാസ് ജില്ലാ പഞ്ചായത്തംഗം എം സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കമല രാമന്‍ അധ്യക്ഷയായി. യോഗ പരിശീലക ദീപാംബിക ക്ലാസുകള്‍ നയിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗംങ്ങളായ കെ.വി.രജിത, വത്സല ടീച്ചര്‍, സ്മാര്‍ട്ട് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ഷെറിന്‍ സിദ്ദീഖ്, ഇന്‍സ്ട്രക്ടര്‍ ടി. ഫര്‍ഷീന തുടങ്ങിയവര്‍ സംസാരിച്ചു.

മാനന്തവാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗ ക്ലാസിന്റെ ഉദ്ഘാടനം മാനന്താവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ് മൂസ നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ അധ്യക്ഷനായി. യോഗാചാര്യന്‍ പി.കെ.സുകുമാരന്‍ യോഗ ക്ലാസ് നയിച്ചു. പ്രേരക്മാരായ ബൈജു ഐസക്, വി.വി ക്ലാരമ്മ, ഷാജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണിയമ്പറ്റ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ യോഗ ക്ലാസ് പ്രിന്‍സിപ്പല്‍ പി.ആര്‍ അജേഷ് ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ സ്റ്റഡീസ് സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ദീപാബിക യോഗ ക്ലാസെടുത്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, ജെസ്ലിന്‍, പി.കെ.നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

date