Skip to main content

ഒന്നാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ്

കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളബാച്‌ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ)  കോഴ്‌സിലേക്ക്   എൻട്രൻസ് പരീക്ഷ യോഗ്യത നേടിയവരുടെ ഒന്നാംഘട്ട പ്രൊവിഷണൽ  അലോട്ട്‌മെന്റ് ജൂൺ 26 നു പ്രസിദ്ധീകരിക്കും.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ  ജൂലൈ 1 നകം നിർദിഷ്ട ടോക്കൺ ഫീസ് ഓൺലൈനായി ഒടുക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്‌മെന്റ് നഷ്ടപ്പെടും. അവരെ തുടർന്നുള്ള അലോട്‌മെന്റുകളിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാകും. കൂടുതൽവിവരങ്ങൾക്ക്: 94477102750471-2560327.

പി.എൻ.എക്‌സ്. 2201/2026

date