Post Category
ജവഹർ ബാലഭവനിൽ റഗുലർ ക്ലാസ്സുകൾ
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള റഗുലർ ക്ലാസ്സുകളിൽ പ്രവേശനം തുടരുന്നു. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളർസ്കേറ്റിംഗ്, യോഗ, അബാക്കസ്, എയ്റോമോഡലിംഗ്, സ്പോക്കൺ ഇംഗ്ളീഷ്, സംഗീത-വാദ്യ ഉപകരണങ്ങൾ, പെയിന്റിംഗ് തുടങ്ങി വൈവിധ്യമാർന്ന 28 വിഷയങ്ങൾ പഠിക്കാം. ഒരാൾക്ക് 3 വിഷയങ്ങൾ തെരഞ്ഞെടുക്കാം. ആഴ്ചയിൽ രണ്ട് ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസ്സുകൾ. ശനി, ഞായർ ദിവസങ്ങളിൽ വാഹന സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471 2316477, 8590774386.
പി.എൻ.എക്‌സ്. 2220/2026
date
- Log in to post comments