ബിരുദ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലായ് 1)
* മന്ത്രി റോജി എം ജോൺ വിദ്യാർത്ഥികളുമായി സംവദിക്കും
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ബിരുദ പ്രവേശനോത്സവം ''ഫസ്റ്റ് ചാപ്റ്ററിന്റെ'' സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നാളെ (ജൂലായ് 1) രാവിലെ 10ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ നിർവഹിക്കും. മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അക്കാദമിക് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പ്രവേശനോത്സവം സർക്കാർ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമെല്ലാം ''ഫസ്റ്റ് ചാപ്റ്ററിന്റെ'' ഭാഗമായി പ്രവേശനോത്സവ പരിപാടികൾ നടക്കും.
പി.എൻ.എക്‌സ്. 2262/2026
- Log in to post comments