Skip to main content

മാനേജ്‌മെന്റ് സീറ്റുകളിലേക്ക് ബി. ടെക് പ്രവേശനം

സംസ്ഥാന ഗതാഗത വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ 2026-27 അധ്യയന വർഷത്തിൽ ബി.ടെക് പ്രവേശനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്ക് കേരള സർക്കാരിന്റെ പ്രവേശന പരീക്ഷയിൽ റാങ്ക് ലഭിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sctce.ac.in വഴി ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക്:  www.sctce.ac.inഫോൺ: 0471 2490572, 9495565772.

പി.എൻ.എക്‌സ്. 2264/2026

date