Skip to main content

*അപേക്ഷ ക്ഷണിച്ചു*

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളേജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് യോഗ്യത. ആറ് മാസം ദൈര്‍ഘ്യമുള്ള റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് ആന്റ് സര്‍വ്വീസിങ് എന്നീ കോഴ്‌സുകള്‍ക്ക് പുറമെ മിതമായ നിരക്കില്‍ ടു വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിങ് പരിശീലനം നല്‍കി ലൈസന്‍സ് കരസ്ഥമാക്കുകയും ചെയ്യാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും ലഭിക്കും. ഫോണ്‍: 9744134901, 9847699720.

date