Skip to main content

2018ൽ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ചു

 2018ൽ കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ സഹോദരി ഇൽസ സ്‌ക്രോമനെ മുഖ്യമന്ത്രി വി. ഡി. സതീശനെ സന്ദർശിച്ചു. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും ഇൽസ തന്നെ വന്ന് കണ്ടിരുന്നുവെന്നും അന്ന് ആ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.

കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾ ഇൽസ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുകയുണ്ടായി. കാണാതാകുന്ന മനുഷ്യരുടെ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പോലീസ് സെൽ രൂപീകരിക്കണമെന്നുംഎല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്നുമാണ് ഇൽസ ആവശ്യപ്പെട്ടത്. തന്റെ സഹോദരിക്കുള്ള ഏറ്റവും വലിയ ആദരമായിരിക്കും അതെന്ന് അവർ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. കൂടാതെ കൊല്ലപ്പെട്ട ലാത്വിയൻ വനിതയുടെ ഓർമ്മയ്ക്കായി സംസ്ഥാന സർക്കാർ കോവളത്ത് ഒരു ഹരിത കോർണർ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇൽസയ്ക്കും കുടുംബത്തിനും നമ്മുടെ നാട്ടിൽ വെച്ചുണ്ടായ നഷ്ടം ഒരിക്കലും നികത്താനാകില്ലെന്നും  എക്കാലത്തും അവർ നമുക്ക് അത്രമേൽ പ്രിയപ്പെട്ടവരായിരിക്കുമെന്നും അവരെ നമ്മൾ സ്‌നേഹത്തോടെയും ആദരവോടെയും ചേർത്തുപിടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പി.എൻ.എക്‌സ്. 2337/2026

date