Post Category
ത്രിവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനം: അപേക്ഷയിലെ അപാകതകൾ പരിഹരിക്കാം
2026-27 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്കുളള പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും, ന്യൂനതകൾ ഉളള പക്ഷം അവ തിരുത്തുന്നതിനുമുളള അവസരം ജൂലൈ 13 ഉച്ചയ്ക്ക് 12 വരെ ലഭ്യമാണ്. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ www.cee.kerala.gov.in ലൂടെ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332120, 0471 2338487, 0471 2525300.
പി.എൻ.എക്‌സ്. 2401/2026
date
- Log in to post comments