Skip to main content

കേരള മീഡിയ അക്കാദമി:  ഓഡിയോ പ്രൊഡക്ഷൻ  കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ  നിയന്ത്രണത്തിലുള്ള കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിന്റെ  പുതിയ ബാച്ചിലേക്ക് അപേക്ഷ   ക്ഷണിച്ചു. സൗണ്ട് എൻജിനീയറിങ്ആർ ജെ ട്രെയിനിംഗ്ഡബ്ബിംഗ്പോഡ്കാസ്റ്റ്വോയ്സ് മോഡുലേഷൻ എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരംകൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. വിദ്യാർഥികൾക്ക് സൗകര്യപ്രദമായ സെന്ററിൽ ചേരാം.  രണ്ടര മാസമാണ് കാലാവധി. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്സിന്റെ ഫീസ് 25,000 രൂപ. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയാണ് ക്ലാസ്.  പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ https://forms.gle/LeRpMN7Xvje8S9pVA ലിങ്കിലൂടെ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വിശദവിവരത്തിന്www.kma.ac.in. ഫോൺ: കൊച്ചി - 0484-2422275, 6282919398, തിരുവനന്തപുരം-9744844522.

പി.എൻ.എക്‌സ്. 2407/2026

date