Skip to main content

തീയതി നീട്ടി

സർക്കാർ ഐടിഐകളിൽ SCVET, NCVT അഫിലിയേഷനുള്ള ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലായ് 10 വരെ നീട്ടി. അപേക്ഷകർ 13 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷയുടെ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം. https://itiadmissions.kerala.gov.in വഴിയും https://det.kerala.gov.in ലുള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഐടിഐകളിലും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക് സൗകര്യവുമുണ്ട്.

പി.എൻ.എക്‌സ്. 2408/2026

date