Skip to main content

അപേക്ഷ ക്ഷണിച്ചു

കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്മെൻറ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ സ്റ്റേറ്റ് കോർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു (ഒരു ഒഴിവ്). പ്രായപരിധി 60 വയസ്. പ്രതിഫലം പ്രതിമാസം 50,000 രൂപ. കാലാവധി ഒരു വർഷം. കൃഷികൃഷി വിപണനംഅഗ്രോണമിഹോർട്ടികൾച്ചർഫിഷറീസ്മണ്ണ് ശാസ്ത്രംകാർഷിക സാമ്പത്തികശാസ്ത്രം തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവുംബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ ബയോഡാറ്റ സഹിതം ജൂലൈ 20നകം ഡയറക്ടർകാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്വികാസ് ഭവൻതിരുവനന്തപുരം 695033 എന്ന വിലാസത്തിലേക്കോ nodalatmakerala@gmail.com എന്ന മെയിൽ ഐഡിയിലേക്കോ അപേക്ഷ സമർപ്പിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ ഇൻറർവ്യൂവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.

പി.എൻ.എക്‌സ്. 2459/2026

date