Skip to main content
a

സെന്‍സസ് ഉദ്യോഗസ്ഥരെ ആദരിച്ചു

ജില്ലയില്‍ സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ എന്യൂമറേറ്റര്‍മാരായ സബിത എസ് ദേവന്‍, എം ഹനാന്‍ ബാബു, സൂപ്പര്‍വൈസര്‍മാരായ ജെയ്സണ്‍ പി ജേക്കബ്, സൂസന്‍ ജോണ്‍ എന്നിവരെ ചേംബറില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ആദരിച്ചു. എഡിഎം ആര്‍ രാജലക്ഷ്മി, ഹുസൂര്‍ ശിരസ്തദാര്‍ അജിന്‍ ഐപ്പ്, സെക്ഷന്‍ സൂപ്രണ്ട് സുനു സാമൂവല്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
 റാന്നി താലൂക്ക് പരിധിയില്‍ സൂപ്പര്‍വൈസറി സര്‍ക്കിള്‍ 16-ല്‍ ഉള്‍പ്പെട്ട ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് 97ലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ഒന്നാം ഘട്ട സെന്‍സസ് സബിത എസ്. ദേവന്‍ പൂര്‍ത്തിയാക്കി. കടിമീന്‍ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.
അടൂര്‍ നഗരസഭ വാര്‍ഡ് 16 ഹൗസ് ലിസ്റ്റിംഗ് ബ്ലോക്ക് 32ലെ ഒന്നാം ഘട്ട എന്യൂമറേഷന്‍ എം ഹനാന്‍ ബാബു പൂര്‍ത്തിയാക്കി. കരുവാറ്റ ജി.എം.എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ്.

ചിത്രം: 

ജില്ല കലക്ടര്‍ എ നിസാമുദ്ദീനൊപ്പം സെന്‍സസ് ഒന്നാംഘട്ട പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയ
ഉദ്യോഗസ്ഥര്‍

 

date