Skip to main content

സ്പോട്ട് അഡ്മിഷൻ

കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സി.ഇ.ടി) 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് നടത്തുന്ന ബി.ടെക് (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സുകളിൽ (മെക്കാനിക്കൽ എൻജിനീയറിങ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. പ്രസ്തുത ഒഴിവിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എൽ.ബി.എസ് സെന്റർ നടത്തിയ ലാറ്ററൽ എൻട്രി ടെസ്റ്റ് (വർക്കിംഗ് പ്രൊഫഷണൽസ്) പരീക്ഷ യോഗ്യത നേടിയതും അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതുമായ ഡിപ്ലോമ / ബി എസ് സി ഡിഗ്രീ (10+2 ന് മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം) യോഗ്യതയുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്‌പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി ജൂലൈ 21ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. മതിയായ അപേക്ഷകർ ഇല്ലാത്തപക്ഷം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവരെയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്https://www.cet.ac.in,  0471-2998391, 9447205324, 9809276363.

പി.എൻ.എക്‌സ്. 2525/2026

date