Post Category
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ 51,400-1,10,300 രൂപ ശമ്പള സ്‌കെയിലിലോ അതിനു താഴെയുള്ള 41,300-87,000 രൂപ ശമ്പള സ്‌കെയിലിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂലൈ 28-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി.ഒ., തൃശ്ശൂർ - 680004 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2386871.
പി.എൻ.എക്‌സ്. 2526/2026
date
- Log in to post comments