Skip to main content

പ്രൊഫിഷ്യൻസി അവാർഡ് 2026: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരയ വിദ്യാർഥികൾക്ക് നൽകുന്ന 'പ്രൊഫിഷ്യൻസിഅവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ആഗസ്റ്റ് 10 വൈകുന്നേരം 5 മണി വരെ.

https://www.hpwc.kerala.gov.in വെബ്‌സൈറ്റിലെ 'പ്രൊഫിഷ്യൻസി അവാർഡ് 2026എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വയമായോകമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്ബാങ്ക് പാസ്ബുക്ക്എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്)

ഗൂഗിൾ ഫോമുകൾ:

1. SSLC

https://docs.google.com/forms/d/e/1FAIpQLSc9Q4xb7pFUCd5ZqNDCIQ1md4CJAjYalL7410hLD1aDS zFW7Q/viewform?usp=header

2. Plus Two

https://docs.google.com/forms/d/e/1FAIpQLSciJhXHNMhj_6PBZ39iN384mb_HcfYaXPOAoBnHiSrGM pqFQw/viewform?usp=header

മാനദണ്ഡങ്ങൾ:

എല്ലാ വിഷയങ്ങൾക്കും 'A' ഗ്രേഡോ അതിനുമുകളിൽ ഉള്ളവരോ മാത്രം അപേക്ഷിക്കുക (ബൗദ്ധിക വെല്ലുവിളികൾ (Intellectual Disability) നേരിടുന്നവർക്ക് ഗ്രേഡ് ബാധകമല്ല). 2026- മാർച്ചിൽ എസ്എസ്എൽസി / പ്ലസ്ടു പരീക്ഷ എഴുതി പാസ്സായവർ മാത്രം അപേക്ഷിച്ചാൽ മതി. (തുല്യതാ പരീക്ഷസേ പരീക്ഷ എഴുതി വിജയിച്ചവർ അപേക്ഷിക്കുന്നതിന് അർഹരല്ല).  അപേക്ഷ സമർപ്പിച്ചവരിൽ നിന്നും യോഗ്യരായവരുടെ റാങ്ക് പട്ടിക തയാറാക്കി ഫണ്ടിന്റെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രൊഫിഷ്യൻസി അവാർഡിന് തിരഞ്ഞെടുക്കുക.

എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനലിന്റെ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക്‌ലിസ്റ്റ്‌ ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്).

 ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ്, UDID കാർഡ്/ ഭിന്നശേഷി സർട്ടിഫിക്കറ്റ്ബാങ്ക് പാസ് ബുക്ക് എന്നിവ അറ്റാച്ച് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്https://www.hpwc.kerala.gov.in/0471-23477689497281896.

പി.എൻ.എക്‌സ്. 2534/2026

date