Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിലെ, 2025 ഡിസംബർ 31 വരെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ, സെപ്തംബർ 30 ന് മുൻപായി വാർഷിക മസ്റ്ററിംഗ് അക്ഷയകേന്ദ്രങ്ങൾ മുഖേന പൂർത്തിയാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തികരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. അവർക്ക് മസ്റ്ററിംഗ് നടത്തുന്ന മാസം മുതൽക്കുള്ള പെൻഷന് മാത്രമേ അർഹതയുണ്ടാവൂ.  കിടപ്പ് രോഗികൾ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ വൃദ്ധ ജനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ അക്കാര്യം അക്ഷയകേന്ദ്രത്തിൽ അറിയിക്കണം.

 പി.എൻ.എക്‌സ്. 2652/2026

date