Skip to main content

സൂക്ഷ്മ പരിശോധന പൂർത്തിയായി

സംസ്ഥാനത്തെ കോളേജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്സിന്റെ KHMAT പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആയതു സംബന്ധിച്ച തിരുത്തലുകൾ  ജൂലൈ 25നു  മുൻപായി www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ  പോർട്ടൽ മുഖേന വരുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2690/2026

date