ആയുഷ് അസസ്്‌മെന്റ് മൂന്നാംഘട്ടം ആരംഭിച്ചു
ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സ്ഥാപനങ്ങളെ എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള മൂന്നാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചു. ദേശീയ ആയുഷ് മിഷനുമായി സഹകരിച്ച് ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളെ(ആയുര്‍വേദം, ഹോമിയോ) എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള സംസ്ഥാനതല പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ 10 ആയുഷ് സ്ഥാപനങ്ങളില്‍ അസസ്്‌മെന്റ് നടക്കുന്നത്. അടൂര്‍, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുറ്റൂര്‍ എന്നീ ആയുര്‍വേദ സ്ഥാപനങ്ങളും, അരുവാപ്പുലം, എഴംകുളം, മെഴുവേലി, ചെന്നീര്‍ക്കര, വെച്ചൂച്ചിറ എന്നീ ഹോമിയോപ്പതി സ്ഥാപനങ്ങളുമാണ് മൂല്യനിര്‍ണയത്തിന് വിധേയമാകുന്നത്. അക്രഡിറ്റേഷന്‍ നല്‍കുന്നതിന് മുന്‍പായി സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രോഗീസൗഹൃദം, സുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍ ഗുണനിലാവാരം, അണുബാധ നിയന്ത്രണം എന്നിവ എന്‍എബിഎച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായ പരിശോധനയ്ക്ക് വിധേയമാക്കും.
എന്‍എബിഎച്ച് അസെസ്‌മെന്റിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടന്നു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ചാക്കോ അധ്യക്ഷയായി. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റോസമ്മ ഡാനിയല്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മിനി, ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. ബിജുകുമാര്‍, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. റെജികുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. അഖില, എന്‍ എ ബി എച്ച് നാഷണല്‍ അസ്സസ്സര്‍ ഡോ. പി. രാജന്‍, നോഡല്‍ ഓഫീസര്‍മാരായ ഡോ. ജിസ്മേരി, ഡോ. സഗിത സത്യന്‍, ഡോ. ആര്‍. ശ്രീല, എന്‍ എ എം ഫെസിലിറ്റേറ്റര്‍സ് ഡോ. ആര്‍. എസ്. കാര്‍ത്തിക, ഡോ. ശില്‍പ സത്യന്‍, അടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. തത്ത ദമനന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments