നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ്: 23 അപേക്ഷ തീര്‍പ്പാക്കി
ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ് ജില്ലാതല ഹിയറിംഗില്‍ 23 അപേക്ഷ തീര്‍പ്പാക്കി. ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹിയറിംഗില്‍ 24 അപേക്ഷ പരിഗണിച്ചു. ഒരു അപേക്ഷ തുടര്‍ നടപടിക്കായി മാറ്റി. വീട്ടിലേയ്ക്ക് വഴി സംബന്ധിച്ച രണ്ടു കേസുകള്‍ പരിഹരിക്കാന്‍ അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.
ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികളുടെ നിയമപരമായ സംരക്ഷണമാണ് ഹിയറിംഗിലൂടെ സാധ്യമാക്കിയത്. ജില്ല നിയമ ഓഫീസര്‍ കെ സോണിഷ്, ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഷംല ബീഗം, ഡിഎല്‍എസ്എ സെക്രട്ടറി ആനി വര്‍ഗീസ്, അഡീഷണല്‍ എസ്പി ടി ബി വിജയന്‍, നാഷണല്‍ ട്രസ്റ്റ് ജില്ല സമിതി കണ്‍വീനര്‍ കെ പി രമേശ്, അംഗം കെ എം കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചിത്രം:
ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ്
- Log in to post comments