Post Category
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു
സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ ചാര്‍ജ് ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ ഉന്നതികളില്‍ വിവരശേഖരണം പൂര്‍ണമായും നടത്തിയെന്ന് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി എസ് സി/ എസ് ടി പ്രൊമോട്ടര്‍മാരുടെ സഹായം തേടാം. വനത്തിനുള്ളിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ വിവരശേഖരണത്തിന് വനംവകുപ്പിന്റെ സേവനം ഉപയോഗിക്കാം. പോര്‍ട്ടലില്‍ ചേര്‍ക്കേണ്ട വിവരങ്ങള്‍ രണ്ടുദിവസത്തിനകം സൂപ്പര്‍വൈസര്‍മാര്‍ പൂര്‍ത്തിയാക്കണം. വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണം. ബ്ലോക്ക്, നഗരസഭ അടിസ്ഥാനത്തില്‍ വീടുകളുടെ വിവരശേഖരണ പുരോഗതിയും വിലയിരുത്തി. എഡിഎം ആര്‍ രാജലക്ഷ്മി പങ്കെടുത്തു.
date
- Log in to post comments