Post Category
ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ്: ഇന്റേൺഷിപ്പിനുള്ള കൗൺസിലിങ്ങും മോപ്പ് അപ്പ് അലോട്ട്മെന്റും 28 ന്
വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ് പ്ലസ് ഇന്റേൺഷിപ്പ് ചെയ്യുവാനുള്ള അറിയിപ്പ് കിട്ടിയിട്ടുള്ള വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്ഷിപ്പ് പ്ലസ് ഇന്റേൺഷിപ്പ് അനുവദിക്കുന്നതിലേക്കായുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്പ് അപ്പ് അലോട്ട്മെന്റും ജൂലൈ 28 ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.dme.kerala.gov.in. ഫോൺ: 0471-258575.
പി.എൻ.എക്‌സ്. 2716/2026
date
- Log in to post comments