കാവൽ പ്ലസ് പദ്ധതി: സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പ് ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം വഴി നടപ്പിലാക്കുന്ന 'കാവൽ പ്ലസ്' പദ്ധതിയുടെ നടത്തിപ്പിനായി കണ്ണൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾ , ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികൾ എന്നിവർക്ക് മാനസിക-സാമൂഹിക പുനരധിവാസവും കുടുംബാധിഷ്ഠിത-സമൂഹാധിഷ്ഠിത പിന്തുണാ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിയാണിത്.
അപേക്ഷിക്കുന്ന സംഘടനകൾ തിരുവിതാംകൂർ-കൊച്ചി സാഹിത്യ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് (1955), സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് (1860), അല്ലെങ്കിൽ ഇന്ത്യൻ ട്രസ്റ്റ് ആക്ട് (1882) എന്നിവയിലേതിലെങ്കിലും രജിസ്റ്റർ ചെയ്തതായിരിക്കണം. MSW, BSW കോഴ്സുകൾ നടത്തുന്ന അക്കാദമിക് സ്ഥാപനങ്ങളുടെ ഔട്ട്റീച്ച് വിംഗുകൾക്കും അപേക്ഷിക്കാം.
അപേക്ഷിക്കുന്ന സംഘടനകൾക്ക് സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ, കുട്ടികളുടെ സംരക്ഷണം, പുനരധിവാസം, മാനസിക-സാമൂഹിക പിന്തുണ എന്നീ മേഖലകളിൽ പ്രവർത്തനപരിചയവും, ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും, പരിശീലനം ലഭിച്ച ജീവനക്കാരും ഉണ്ടായിരിക്കണം. പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിനും അനുസൃതമായി പ്രവർത്തിക്കാൻ ശേഷിയുള്ള സംഘടനകൾക്കായിരിക്കും മുൻഗണന.
താൽപ്പര്യമുള്ള സംഘടനകൾ സ്ഥാപനത്തിന്റെ വിവരങ്ങൾ, രജിസ്‌ട്രേഷൻ രേഖകൾ, മുൻപരിചയവും പ്രവർത്തന റിപ്പോർട്ടും സഹിതം ഓഗസ്റ്റ് 10-ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷകൾ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കളക്ടറേറ്റ്, കണ്ണൂർ എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 9447862960, 0490 2967199/ dcpuknr@gmail.com.
പി.എൻ.എക്‌സ്. 2719/2026
- Log in to post comments