Skip to main content

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി (രണ്ടാം വര്‍ഷം) സ്‌പോട്ട് അഡ്മിഷന്‍ നാളെ (ജൂലൈ 24) നടത്തും. വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. രാവിലെ ഒമ്പത് മുതല്‍ 10.30 വരെ കോളജില്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഓണ്‍ലൈനായോ നേരിട്ട് സ്ഥാപനത്തില്‍ ഹാജരായോ ഇന്ന് (ജൂലൈ 23) വരെ അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.polyadmission.org/let .  ഫോണ്‍: 0469 2650228.

 

date