എം ബി എ ഇന്റർവ്യൂ
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം ബി എ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് ഒഴിവുളള സീറ്റുകളിലേയ്ക്ക് അഡ്മിഷൻ അഭിമുഖം ജൂലൈ 25 രാവിലെ 10 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ വച്ച് നടക്കും.
കേരള സർവകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ് സി/ എസ് റ്റി/ ഒ ഇ സി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9496366741, www.kicma.ac.in.
പി.എൻ.എക്‌സ്. 2736/2026
- Log in to post comments