ഭിന്നശേഷിക്കാർക്ക് ധനസഹായം
സ്വയംതൊഴിൽ വായ്പക്കായി ഈട് നൽകാൻ വസ്തുവോ, വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ സൂക്ഷ്മ ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ‘ആശ്വാസം’ പദ്ധതി പ്രകാരം 25000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളവരും 18 വയസ്സ് പൂർത്തിയായവരും ഈട് വയ്ക്കാൻ വസ്തുവകകൾ ഇല്ലാത്തവരും, കോർപ്പറേഷനിൽ നിന്നോ, മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ, ഇതേ ആവശ്യത്തിന് സബ്‌സിഡിയോടു കൂടിയ വായ്പയോ ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവർ, ഭിന്നശേഷിക്കാരായ വിധവകൾ, ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ, 14 വയസ്സിനു മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്കായി ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും നൽകുന്നതാണ്. അപേക്ഷ ഫോം കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ വെബ്‌സൈറ്റിലെ ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വമേധയോ അക്ഷയ സെന്ററുകളിലൂടെയോ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31 വൈകിട്ട് 5 മണി വരെ. ഫോൺ: 0471-2347768, 2322065, 9497281896.
പി.എൻ.എക്‌സ്. 2738/2026
- Log in to post comments