Post Category
ജൂനിയർ ഇസ്ട്രക്ടർ
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ പ്രിന്റിങ് ടെക്നോളജി തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 28ന് 10ന് കോളേജിൽ നടക്കും. കെ ജി റ്റി ഇ പ്രിന്റിങ് ടെക്നോളജി/ ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയാണ് യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2360391.
പി.എൻ.എക്‌സ്. 2740/2026
date
- Log in to post comments