ഐ എൽ ഡി എമ്മിൽ യങ് പ്രൊഫഷണൽ ഒഴിവ്
റവന്യൂ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ എൽ ഡി എം) ഡി എം സെന്ററിൽ ദുരന്തനിവാരണ പരിശീലന- ഗവേഷണ പ്രവർത്തനങ്ങൾക്കും ഐ ഇ സി പ്രവർത്തനങ്ങൾക് ഏകോപിപ്പിക്കുന്നതിനുമായി ഒരു വർഷക്കാലത്തേക്ക് യങ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എം ബി എ,
എം എസ്‌സി, എം എ, എം എസ് ഡബ്ല്യു വിഭാഗങ്ങളിൽ ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. വേതനം പ്രതിമാസം 30,000 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം ഓൺലൈനായി ജൂലൈ 30 നകം അപേക്ഷ സമർപ്പിക്കണം. പരീക്ഷ/ ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂവും ഓഗസ്റ്റ് 4 രാവിലെ 10ന് ഐ എൽ ഡി എം ക്യാമ്പസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2365559, 8547610005, ildm.revenue@gmail.com, https://ildm.kerala.gov.in/en/.
പി.എൻ.എക്‌സ്. 2741/2026
- Log in to post comments