Post Category
യൂറോ ടെക്നീഷ്യൻ താത്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യൂറോ ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 29 രാവിലെ 11 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ബിഎസ്സി ഇൻ യൂറോളജി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ യൂറോളജി ടെക്നീഷ്യൻ അല്ലെങ്കിൽ ബിഎസ്സി ഇൻ അനസ്തേഷ്യ/ഒ.ടി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ ആണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം 29 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
പി.എൻ.എക്സ്. 2785/2026
date
- Log in to post comments