Skip to main content

റെഗുലർ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്‌നോളജികമ്പ്യൂട്ടർ എഞ്ചിനീയറിംഗ്ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് റെഗുലർ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31 ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 ന് മുൻപ് നെടുമങ്ങാട് ഗവ. പോളിടെക്‌നിക്ക് കോളേജിൽ എത്തിച്ചേരണം.

എസ്എസ്എൽസിവരുമാനംജാതിഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്ടി.സി.സ്വഭാവ സർട്ടിഫിക്കറ്റ്ആധാർ എന്നിവ ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി./ എസ്.ടി./ ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്www.polyadmission.org81299860159446908466.

പി.എൻ.എക്‌സ്. 2811/2026

date