Skip to main content

*മാധ്യമപ്രവർത്തകർക്ക് ജൈവവൈവിധ്യ കാലാവസ്ഥാ വിഷയങ്ങളിൽ ശില്‍പശാല*

സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, നാഷണൽ ബയോഡേഴ്സിറ്റി അതോറിറ്റിയുടെ സാമ്പത്തിക സഹായത്തോടെ, വിവിധ ജൈവവൈവിധ്യ പരിപാലന സമിതികളുമായി സഹകരിച്ചുകൊണ്ട് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.  സെപ്റ്റംബർ 17 മുതൽ 19 വരെ തിരുവന്തപുരത്താണ് ശില്‍പശാല നടത്തുക. സംസ്ഥാനത്തെ വിഷ്വൽ, ഓൺലൈൻ മാധ്യമപ്രവർത്തകരെ പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണ മേഖലകളിലെ റിപ്പോർട്ടിങ്ങിൽ ശാക്തീകരിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം.
പരിസ്ഥിതി/ജൈവവൈവിധ്യ/കാലാവസ്ഥാവ്യതിയാന സംബന്ധിയായ പംക്തികൾ കൈകാര്യം ചെയ്യുന്ന ഒന്നോ രണ്ടോ പ്രതിനിധികൾക്ക് ഓരോ മാധ്യമ സ്ഥാപനത്തിൽ നിന്നും  ശില്‍പശാലയില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് wwww.keralabiodiversity.org സന്ദര്‍ശിക്കുക.

date