Skip to main content

ജർമ്മനിയിൽ ഷെഫ് ഒഴിവുകൾ

* നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം

ജർമ്മനിയിൽ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേയ്ക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം. ഹോട്ടൽ മാനേജ്‌മെന്റ്ഹോട്ടൽ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ (നാലു വർഷത്തേയോ മൂന്നു വർഷത്തേയോ) ബിരുദം നേടിയിരിക്കണം. ടൂറിസം ബിരുദങ്ങളും അളഗപ്പ, ഭാരതിയാർ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബിരുദങ്ങൾ പരിഗണിക്കുന്നതല്ല. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്കു മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ CV യും വിദ്യാഭ്യാസംപ്രവൃത്തി പരിചയംപാസ്സ്‌പോർട്ട്ഭാഷായോഗ്യത എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.kerala.gov.in സന്ദർശിച്ച് അപേക്ഷ നൽകാം. മുൻപ് സമാന തസ്തികയിലേയ്ക്ക് അപേക്ഷ നൽകിയവർ ഇനി അപേക്ഷിക്കേണ്ടതില്ല. നിലവിൽ വിദേശ രാജ്യങ്ങളിലോ ക്രൂയിസ് കപ്പലുകളിലോ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതല്ല. ഉദ്യോഗാർഥികൾക്ക് ഷെഫ് (Chef) തസ്തികയിൽ നിലവിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിന് ജർമ്മൻ ഭാഷാ യോഗ്യത അനിവാര്യമല്ല. പ്രായപരിധി 35 വയസ്സ്.

നിലവിൽ ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ 12 മാസത്തോളം നീളുന്ന ബി-വൺ (B1) വരെയുളള ജർമ്മൻ ഭാഷാപഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകർ. ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനംയോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾവിസ പ്രോസസ്സിംഗ്ജോബ് മാച്ചിങ്ങ്,  അഭിമുഖങ്ങൾജർമ്മനിയിലേക്കെത്തിയശേഷമുളള ഇന്റഗ്രേഷൻതാമസ സൗകര്യംകുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577 ടോൾ ഫ്രീ നമ്പറുകൾ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നുംമിസ്സ്ഡ് കോൾ സർവ്വീസ്).   

പി.എൻ.എക്‌സ്. 2861/2026

date