Skip to main content

ജൂനിയര്‍ റെസിഡന്റ് നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റ് (ഒരു ഒഴിവ്) തസ്തികയില്‍ ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ബി. ഡി. എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് പട്ടിക, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പും സഹിതം അഭിമുഖത്തിന് ഹാജരാകണം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. അഭിമുഖം ഓഗസ്റ്റ് 10 രാവിലെ 10.30 ന്. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 0468 2344803.

 

date