Post Category
സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കും
2026 ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും അഭിവാദ്യം സ്വീകരിക്കും. തിരുവനന്തപുരം ജില്ലയിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് ദേശീയ പതാക ഉയർത്തി വിവിധ സേനാ വിഭാഗങ്ങൾ അണിനിരക്കുന്ന പരേഡിൽ അഭിവാദ്യം സ്വീകരിക്കുക.
മന്ത്രിമാരായ ഷിബു ബേബി ജോൺ - കൊല്ലം, പി.സി. വിഷ്ണുനാഥ് - പത്തനംതിട്ട, എം. ലിജു - ആലപ്പുഴ, മോൻസ് ജോസഫ് - കോട്ടയം, അനൂപ് ജേക്കബ് - ഇടുക്കി, റോജി എം. ജോൺ - എറണാകുളം, ഒ ജെ ജനീഷ് - തൃശൂർ, എൻ ഷംസുദ്ദീൻ - പാലക്കാട്, പി കെ ബഷീർ - മലപ്പുറം, എ.പി. അനിൽകുമാർ - കോഴിക്കോട്, ടി. സിദ്ദിഖ് - വയനാട്, സണ്ണി ജോസഫ് - കണ്ണൂർ, കെ എം ഷാജി - കാസറഗോഡ് എന്നീ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
പി.എൻ.എക്‌സ്. 2910/2026
date
- Log in to post comments