Skip to main content

പൊതു തെളിവെടുപ്പ് ആഗസ്റ്റ് 6ന്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEBL) വിവിധ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്ന് വൈദ്യുതി നിയമം, 2003-ലെ വകുപ്പ് 46-ഉം കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ്, 2014-ലെ റഗുലേഷൻ 32(2)-ഉം പ്രകാരം ഈടാക്കേണ്ട per kVA/kW നിരക്കുകൾക്ക് അംഗീകാരം തേടി സമർപ്പിച്ച ഹർജി (ഒ.പി. നമ്പർ 34/2026) സംബന്ധിച്ച പൊതുതെളിവെടുപ്പ് ആഗസ്റ്റ് 6-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലത്തെ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കോർട്ട് ഹാളിൽ നടക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങളുടെയും മറ്റ് തൽപരകക്ഷികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി പൊതുതെളിവെടുപ്പ് ഹൈബ്രിഡ് (നേരിട്ടും ഓൺലൈനുമായി) രീതിയിലാണ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ www.erckerala.org എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴി ജൂലൈ 31 മുതൽ ആഗസ്റ്റ് 5 വൈകിട്ട് 5 മണിവരെ രജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന രീതി (നേരിട്ട്/ഓൺലൈൻ) രജിസ്‌ട്രേഷൻ ഫോമിൽ വ്യക്തമാക്കേണ്ടതാണ്.

പങ്കെടുക്കേണ്ട സമയവും ഓൺലൈൻ ലിങ്കും രജിസ്‌ട്രേഷൻ ഫോമിൽ നൽകിയിരിക്കുന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അറിയിക്കും. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി ഓഫീസ് സമയങ്ങളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കുമായി 0471-2735544 എന്ന നമ്പരിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്  www.erckerala.org.

പി.എൻ.എക്‌സ്. 2914/2026

date