Post Category
ഡി.ഫാം പാർട്ട്-1 പരീക്ഷ; അപേക്ഷ ഓഗസ്റ്റ് 14 വരെ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട്-1 (റഗുലർ/സപ്ലിമെന്ററി) ഒക്ടോബർ 2026 (ER-2020) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്ടോബർ 7 മുതൽ നടത്തും.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ നിശ്ചിത പരീക്ഷാഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 2026 ആഗസ്റ്റ് 14-നകം ബന്ധപ്പെട്ട ഫാർമസി കോളേജുകളിൽ സമർപ്പിക്കണം. കോളേജുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ 2026 ആഗസ്റ്റ് 19-നകം ചെയർപേഴ്‌സൺ, ബോർഡ് ഓഫ് ഡി.ഫാം എക്‌സാമിനേഷൻസ്, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അയയ്ക്കണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപേക്ഷാ നടപടിക്രമങ്ങളും www.dme.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 2915/2026
date
- Log in to post comments