Post Category
നഗരസഭ കണ്‍ട്രോള്‍ റൂം തുറന്നു
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട നഗരസഭയില്‍ 24-മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍: 9447460614.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ കമ്മിറ്റി അടിയന്തര യോഗത്തില്‍ പൊലിസ്, ഫയര്‍ ഫോഴ്സ്, വാട്ടര്‍ അതോറിറ്റി, പി ഡബ്യു ഡി, കെ എസ് ഇ ബി, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, ദുരിതാശ്വാസ ക്യാമ്പ് എന്നിവയും ക്രമീകരിക്കും. എ. സഗീര്‍, സജിനി മോഹന്‍, എ. സുരേഷ് കുമാര്‍, ഏബല്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments