Skip to main content

എയ്ഡ്‌സ് ബോധവല്‍ക്കരണം: റെഡ് റണ്‍ മാരത്തണ്‍ ഓഗസ്റ്റ് ഏഴിന്

ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ല എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍.എസ്.എസ്/റെഡ് റിബണ്‍ ക്ലബ് എന്നിവയുമായി ചേര്‍ന്ന് അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളജ് വിദ്യാര്‍ഥികള്‍ക്കായി റെഡ് റണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നു. 17 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആണ്‍-പെണ്‍ വിഭാഗങ്ങളിലായാണ് മത്സരം. രണ്ട് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിജയികള്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. ഓഗസ്റ്റ് ഏഴ് രാവിലെ ഏഴിന് തോന്ന്യാമല ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ എസ്.പി ഓഫീസിനടുത്ത് സമാപിക്കും. മത്സരാര്‍ഥികള്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496109189, 9633975603.

 

date