Skip to main content

സംവരണ സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐയിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള പട്ടികവർഗ (ST) സംവരണ സീറ്റുകളിലേക്ക് ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്ത എസ് ടി വിഭാഗത്തിൽപ്പെട്ട യോഗ്യരായ അപേക്ഷകർ ആഗസ്റ്റ് 6-ന് ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐയിൽ നേരിട്ടെത്തി ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ ഓഫീസുമായി ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 2980/2026

date