Post Category
ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ (IHRD) കീഴിലുള്ള തിരുവനന്തപുരം മുട്ടടയിലെ ഐ എച്ച് ആർ ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ ആഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റ അനലിറ്റിക്സ് (Data Analytics), ഡാറ്റ സയൻസ് യൂസിംഗ് പൈത്തൺ (Data Science using Python), ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിംഗ് പൈത്തൺ ഡിജാങ്ഗോ (Full Stack Development using Python Django), സൈബർ സെക്യൂരിറ്റി (Cyber Security) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവർ https://skillcentre.ihrd.ac.in ൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9495069307, 8547005087, 8136882389, 0471-2550612.
പി.എൻ.എക്സ്. 2981/2026
date
- Log in to post comments