Post Category
സ്‌കൂൾ വിദ്യാർഥികൾക്കായി 'അക്വാഫിറ്റ്' പദ്ധതി, സംസ്ഥാനതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 5)
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 5 രാവിലെ 10.30ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം അക്വാട്ടിക് കോംപ്ലക്‌സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർവഹിക്കും.
മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി ഒ ജെ ജനീഷും, മേയർ വി വി രാജേഷും വിശിഷ്ടാതിഥികളാവും. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ ഡി സജിത്ത് ബാബു, ഡയറക്ടർ സ്നേഹിൽകുമാർ, സ്പോർട്സ് ആന്റ് യൂത്ത് അഫയേഴ്സ് ഡയറക്ടർ ഡോ റെജിൻ എം സി തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 2986/2026
date
- Log in to post comments