Skip to main content

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025: അപേക്ഷ ക്ഷണിച്ചു

        അസാധാരണമായ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ ആദരിക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025-ന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, ഐ.ടി., കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ് ശില്പനിർമാണം, അസാമാന്യ ധൈര്യപ്രകടനം തുടങ്ങിയ മേഖലകളിലും ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

        2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസാധാരണ നേട്ടം കൈവരിച്ച 6 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഓരോ ജില്ലയിൽ നിന്നും നാല് കുട്ടികളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 10 ആണ്. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിൽ ലഭിക്കും.

പി.എൻ.എക്‌സ്. 3060/2026

date