Post Category
താത്പര്യപത്രം ക്ഷണിച്ചു
ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ നൂതന സംരംഭങ്ങൾ ഉൾപ്പെടുത്തി രൂപകല്പന ചെയ്ത ഫ്ലോട്ട് സമയബന്ധിതമായി നിർമ്മിച്ച് അവതരിപ്പിക്കുന്നതിന് താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ ആഗസ്റ്റ് 11 രാവിലെ 11ന് തിരുവനന്തപുരം ട്രാൻസ് ടവേഴ്സിലുള്ള ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: rtoe01.mvd@kerala.gov.in, 9188961001.
പി.എൻ.എക്‌സ്. 3081/2026
date
- Log in to post comments