Skip to main content

ഡിജിറ്റൽ സ്‌ക്വയറിന് ആഗസ്റ്റ് 13-നകം അപേക്ഷിക്കണം

        പൊതുവിദ്യാഭ്യാസ മേഖലയിലെ എൽ പിയു പി വിഭാഗങ്ങളിൽ ഐടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള 'ഡിജിറ്റൽ സ്‌ക്വയർപദ്ധതിയിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൈറ്റ് വികസിപ്പിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത പ്ലാറ്റ്‌ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എയ്ഡഡ്സർക്കാർ ഹൈസ്‌കൂൾ വിഭാഗത്തോടൊപ്പമുള്ള എൽ പിയു പി വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

        കളികളിലൂടെയുള്ള പഠനംസർഗ്ഗാത്മകതസ്വയംപഠനംഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനൊപ്പം 'കളിപ്പെട്ടി', '@വിദ്യഎന്നീ ഐ സി ടി പാഠപുസ്തകങ്ങൾ മറ്റ് വിഷയങ്ങളുടെ പഠനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്താനും പദ്ധതി സഹായിക്കും. ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ എല്ലാ വിഭാഗം കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്.

        സ്‌കൂളിൽ ഡിജിറ്റൽ പഠന ഇടം സജ്ജമാക്കാനുംഹെഡ്ഫോൺസ്പീക്കർമൗസ് എന്നിവ സഹിതം കുറഞ്ഞത് 2 കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനും സന്നദ്ധതയുള്ള സ്‌കൂളുകൾക്കാണ് അവസരം. സ്‌കൂൾ പ്രവർത്തി സമയം മുഴുവനും കുട്ടികൾക്കായി 'ഡിജിറ്റൽ സ്‌ക്വയർപ്രവർത്തിക്കും. പദ്ധതിയുടെ ഭാഗമായി 10,972 സ്‌കൂൾ പ്രഥമാധ്യാപകർക്ക് കൈറ്റ് പരിശീലനം നൽകി. തുടർന്ന് ചുമതലയുള്ള മുഴുവൻ അധ്യാപകർക്കും നേരിട്ട് പരിശീലനം നൽകും.

        താത്പര്യമുള്ള സ്‌കൂളുകൾ ആഗസ്റ്റ്  13-നകം കൈറ്റ് ജില്ലാ ഓഫീസിൽ ഇ-മെയിൽ മുഖേന അപേക്ഷ നൽകണം. സർക്കുലറും പദ്ധതി മാർഗരേഖയും www.kite.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3082/2026

date