Skip to main content

വിവിധ ജില്ലകളിൽ ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ്ഓറഞ്ച്മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (ആഗസ്റ്റ് 7) കോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ടകോട്ടയംഇടുക്കിമലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരംകൊല്ലംആലപ്പുഴഎറണാകുളംതൃശൂർപാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് 8-ന് പത്തനംതിട്ടആലപ്പുഴകോട്ടയംഎറണാകുളംഇടുക്കിമലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്.

അതിതീവ്ര മഴമലവെള്ളപ്പാച്ചിൽമിന്നൽ പ്രളയംവെള്ളക്കെട്ട്മണ്ണിടിച്ചിൽഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പി.എൻ.എക്‌സ്. 3085/2026

date