Post Category
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
കുളനട ഗ്രാമപഞ്ചായത്തിലെ വനിത വികസന പ്രവര്‍ത്തനങ്ങളും ജാഗ്രത സമിതി, ജി ആര്‍ സികള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഫെസിലിറ്റേറ്റ് ചെയ്യുന്നതിനുമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറെ നിയമിക്കുന്നു. വിമന്‍ സ്റ്റഡീസ്/ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള വനിതകള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. പ്രായപരിധി 18-40. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഓഗസ്റ്റ് 21 രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9656249053.
date
- Log in to post comments